മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് വൈകിട്ട് 7.15 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും

സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും.

തൃശൂർ എം പി സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയോ, സ്വതന്ത്ര ചുമതല ഉള്ള സഹ മന്ത്രിയോ ആകും. രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിൽ ഉണ്ടാവുമെന്ന് സൂചനയുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് നീതിൻ ഗഡ്കരി മൂന്നാം മോദി മന്ത്രിസഭയില്‍ ഇടം നേടും. എൻ സി പി നേതാവ് പ്രഫുല്‍ പട്ടേലും മോദി മന്ത്രിസഭയില്‍ ഇടം നേടും. ആർ എല്‍ ഡി നേതാവ് ജയന്ത് ചൗധരിയും മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകും. ഒഡീഷയില്‍ നിന്ന് ലോക്സഭയിലെത്തിയ ബിജെപി ദേശീയ വക്താവ് സംബിത് പത്ര ,ബിജെഡിയില്‍ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മെഹ്താബ് , ഒഡഷെയിലെ വനിതാ നേതാവ് അപരാജിത സാരംഗി , കർണ്ണാടകയില്‍ നിന്ന് പ്രല്‍ഹാദ് ജോഷി , തേജസ്വി സൂര്യ , സി.എൻ. മഞ്ജുനാഥ് , ആന്ധ്രാ പ്രദേശില്‍ നിന്ന് ഡി. പുരന്ദരേശ്വരി , നിലവിലെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യും മൂന്നാം മോദി മന്ത്രിസഭയില്‍ ഇടം നേടും. നിലവിലെ ആരോഗ്യ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യ , ബിജെപി വക്താവ് അനില്‍ ബലൂണി , ശാന്തനു ഠാക്കൂർ , പശ്ചിമ ബംഗാളില്‍ നിന്ന് സൗമേന്ദു അധികാരി , അഭിജിത് ഗംഗോപാധ്യായ് എന്നിവർ മന്ത്രിസഭയില്‍ ഇടം നേടും. അതേസമയം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...