തിരഞ്ഞെടുപ്പിലെ കനത്ത പരാജയം: സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം പോളിറ്റ് ബ്യൂറോ.
കേരളത്തിൽ ബി ജെ പിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്നും പി ബി ചോദിച്ചു.
കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും.
തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പി ബിയിൽ വിലയിരുത്തലുണ്ടായി