സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി കൊച്ചിയില്‍ ആരംഭിക്കും

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പദ്ധതി ഒക്ടോബറില്‍ കൊച്ചിയില്‍ ആരംഭിക്കും.

വിശാലകൊച്ചി വികസന അതോറിറ്റിയാണ് (ജി.സി.ഡി.എ) പദ്ധതി നടപ്പാക്കുന്നത്.

തേവരയ്ക്കടുത്ത് കസ്തൂർബ നഗറിലാണ് ആദ്യ ഫുഡ് സ്ട്രീറ്റിന് തുടക്കം കുറിക്കുക. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് മേല്‍നോട്ട ചുമതല. രാജ്യത്തെ 100 കേന്ദ്രങ്ങളില്‍ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന കേന്ദ്രപദ്ധതിയാണിത്.

വൃത്തിയും സുരക്ഷിതവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ സ്ഥലം സന്ദ‌ർശിക്കും.


ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്ന സ്ഥലത്തുള്ള ട്രാൻസ്ഫോർമറും കേബിളുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.

2023ല്‍ ആണ് കേന്ദ്ര പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് നാലിടത്താണ് ഫുഡ്സ്ട്രീറ്റ് ആരംഭിക്കുന്നത്.

10000 ചതുരശ്ര അടിയിലാണ് ഫുഡ്സ്ട്രീറ്റ് നിർമ്മിക്കുക. 20 ബങ്കുകളുമുണ്ടാകും. ഓപ്പണ്‍ ഡൈനിംഗ് ഏരിയ, വാഷ് ഏരിയ, 5000 സ്ക്വയർ ഫീറ്റില്‍ പാർക്കിംഗ് സ്ഥലം, നടവഴികള്‍ എന്നിവയുണ്ടാകും.

കാർ പാർക്കിംഗ്, ലാൻഡ്‌ സ്‌കേപ്പിംഗ്, ഖരമാലിന്യ സംസ്‌കരണ സൗകര്യം, ഡ്രെയിനേജ് എന്നിവയും പ്രത്യേകതയാണ്. വൈകുന്നേരം മുതല്‍ പുലർച്ചെ വരെയാകും പ്രവർത്തന സമയം. കലാ വിനോദ പരിപാടികളും നടത്താം.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്പന കേന്ദ്രങ്ങള്‍ പ്രവർത്തിക്കേണ്ടത്.

ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....