യൂറോകപ്പ്;ഇന്ന് മൂന്നു മത്സരങ്ങൾ

17ാം യൂറോകപ്പ് കിരീടത്തിനുള്ള പോർക്കളത്തിലെ ആവേശപ്പോരാട്ടത്തില് ഇന്ന് മൂന്നു മത്സരങ്ങൾ

വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തില് ഹംഗറിയും സ്വിറ്റ്സർലൻഡും തമ്മിലാണ് പോരിനിറങ്ങുന്നത്.

രാത്രി 9.30ന് ഇന്നത്തെ ക്ലാസിക്ക് പോരാട്ടം നടക്കുന്നുണ്ട്. കാളക്കൂറ്റന്മാര് എന്ന് വിളിപ്പേരുള്ള സ്പെയിനും റയല് മാഡ്രിഡിന്റെ മധ്യനിര താരം ലൂക്ക മോഡ്രിച്ച്‌ നയിക്കുന്ന ക്രൊയേഷ്യയും തമ്മിലാണ് രണ്ടാം മത്സരം.

മൂന്ന് തവണ യൂറോ കപ്പ് ചാംപ്യന്മാരായ സ്പെയിന് ഇത്തവണ മികച്ച ടീമുമായിട്ടാണ് ഒരുങ്ങുന്നത്. ഡാനി കര്വഹാള്, നാച്ചോ, അയ്മറിക് ലെപ്പോര്ട്ട, മാര്ക്ക് കുക്കുറെല്ല, റോഡ്രി, പെഡ്രി, നിക്കോ വില്യംസ്, ജൊലേസു, ഫെറാന് ടോറസ് തുടങ്ങി മികച്ച നിരയുമായിട്ടാണ് ഇത്തവണ സ്പെയിന് എത്തുന്നത്.

മുന്നേറ്റത്തില് ബാഴ്സയുടെ 16 കാരന് താരം ലാമിനെ യമാനും സ്പെയിന് ടീമിലുണ്ട്. ലൂക്കാ മോഡ്രിച്ച്‌ തന്നെയാണ് ക്രൊയേഷ്യന് നിരിയിലെ പ്രധാനി

രാത്രി 12.30നാണ് ഇന്നത്തെ മൂന്നാം മത്സരം. കരുത്തരായ അസൂറികളും അല്ബേനിയയും തമ്മിലാണ് ഇന്നത്തെ മൂന്നാം മത്സരത്തില് പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ബിയിലെ ടീമുകളാണ് ഇരു രാജ്യങ്ങളും. നിലവിലെ ചാംപ്യന്മാരായ ഇറ്റലി മൂന്നാം യൂറോ കപ്പ് കിരീടം തേടിയുള്ള യാത്രയുടെ തുടക്കത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

1968, 2020 ടൂര്ണമെന്റുകളിലായിരുന്നു ഇറ്റലി യൂറോകപ്പില് കിരീടം സ്വന്തമാക്കിയത്. 2000,2012 വര്ഷങ്ങളില് നടന്ന യൂറോ കപ്പിന്റെ ഫൈനലിലെത്താനും അസൂറികള്ക്ക് കഴിഞ്ഞിരുന്നു. എതിരാളികള് ശക്തരല്ലെങ്കിലും ഇന്നത്തെ മത്സരത്തില് മികച്ച ഒരുക്കവുമായി ഇറങ്ങാനാണ് ഇറ്റലിയുടെ തീരുമാനം

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...