കരുണാകരന്റെ സ്മൃതികുടീരവും തൃശൂരിലെ ലൂര്‍ദ്ദ് മാതാവ് പള്ളിയും സന്ദര്‍ശിച്ച് സുരേഷ് ഗോപി

കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവ് പള്ളിയില്‍ എത്തി സ്വര്‍ണ്ണകൊന്തയും സമര്‍പ്പിച്ചു.

നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്ബായി ലൂര്‍ദ്ദ്മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണ്ണകൊന്തയും നല്‍കിയത്.

നേരത്തേ കെ. കരുണകരന്റെ തൃശൂരിലെ മുരളീമന്ദിരം സന്ദര്‍ശിച്ച സുരേഷ്‌ഗോപി കെ. കരുണാകരന്റെ സ്മൃതി കുടീരം സന്ദര്‍ശിച്ചിരുന്നു.

കെ. കരുണാകരന്റെ വീട്ടില്‍ എത്തിയതില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്നും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരനെന്നും പറഞ്ഞു. ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കെ. കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെയൂം താരം പുകഴ്ത്തി. ഇന്ദിരാഗാന്ധിയെ ദീപ സ്തംഭമെന്ന വിശേഷിപ്പിച്ച സുരേഷ്‌ഗോപി ഭാരതത്തിന്റെ മാതാവെന്നും പറഞ്ഞു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...