കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം മത്സ്യ കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്‌ളോക്ക്,മത്സ്യവിത്ത് പരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓരോ പദ്ധതിക്കും നിശ്ചിത നിരക്കിൽ സബ്‌സിഡി ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 21 നകം അപേക്ഷിക്കണം. ഫോൺ: വൈക്കം മത്സ്യഭവൻ – 04829 291550, കോട്ടയം മത്സ്യഭവൻ – 0481 2434039, പാലാ മത്സ്യ ഭവൻ-04822299151. മത്സ്യവിത്ത് പരിപാലനകുള നിർമ്മാണത്തിന് ഹെക്ടറിന് ഏഴുലക്ഷം രൂപ. പദ്ധതിത്തുകയുടെ 40 % സബ്്്‌സിഡി ലഭിക്കും.
ബയേഫ്‌ളോക്ക് യൂണിറ്റിന് 7.5 ലക്ഷം രൂപ. 60 ശതമാനം സബ്‌സിഡി ലഭിക്കും. എസ്.സി. ഗുണഭോക്താക്കൾക്കാണ്പദ്ധതി. ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിർമ്മാണത്തിന് 0.1 ഹെക്ടറിന് 18 ലക്ഷം രൂപ. പദ്ധതിതുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. ലൈവ് ഫിഷ് വെന്റിംഗ് സെന്ററിന് യൂണിറ്റിന് 20 ലക്ഷം രൂപയാണ്. പദ്ധതിത്തുകയുടെ 40% സബ്‌സിഡി ലഭിക്കും