തായ്‌ലൻഡ് കാരുടെ ദേശീയ സ്വത്വത്തിൻ്റെ പ്രധാനപ്പെട്ട അടയാളമാണ് ആനകൾ. ആനകളെ രാജ്യത്തിൻ്റെ തന്നെ ഔദ്യാഗിക പ്രതീകമായാണ് അവർ കാണുന്നത്. തായി രാജാക്കന്മാർ യുദ്ധത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത് ആനകളെ ആണ്. രാജകീയ ശക്തിയുടെ പവിത്രമായ പ്രതീകമായി കണക്കാക്കപ്പെടുന്ന വെള്ള ആന 1917 വരെ തായ് പതാക അലങ്കരിച്ചിരുന്നു..
സെൻട്രൽ തായ്‌ലൻഡിലെ ഒരു മൃഗശാലയിൽ 36 വയസ്സുള്ള ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരട്ടകളിൽ ഒരാൾ ആണും മറ്റേയാൾ പെണ്ണും ആയിരുന്നു.
തായ്‌ലൻഡിൻ്റെ പഴയകാല ക്യാപ്പിറ്റലും ബാങ്കോക്കിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്കുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായ അയുധയയിലാണ് ജൂൺ 7 ന് വൈകിട്ട് അമ്മയാനയയ ചാംചൂരി ഇവരെ പ്രസവിക്കുന്നത്. ഇരട്ട ആന കുട്ടികൾ അപൂർവ്വമാണ്. അതിൽ തന്നെയും ആൺ പെൺ ഇരട്ടകൾ കൂടുതൽ അപൂർവ്വം.
അമ്മയുടെ നാലാമത്തെയും അഞ്ചാമത്തെയും കുട്ടികളാണ് ഇവർ.
ആദ്യത്തെ പ്രസവത്തിന് ശേഷം ഏകദേശം 15 മിനിറ്റുകൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം.

രണ്ടാമത്തെ കുട്ടി ആദ്യത്തേതിനെകാളും ക്ഷീണിതയായി കാണപ്പെട്ടു.
പിറ്റേന്ന് അവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ട് കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്.
ബാങ്കോക്കിലെ വാട്ട് ട്രൈമിറ്റിൽ നിന്നുള്ള ബുദ്ധ സന്യാസിമാർ അമ്മയെയും ഇരട്ടക്കുട്ടികളെയും അനുഗ്രഹിച്ചു. ആനക്കുട്ടികൾക്ക് വാഴപ്പഴവും പാലും നൽകി പരിചരിച്ചു.
ചാംചുരി ഒരു കുഞ്ഞിനെ അറിയാതെ ചവിട്ടാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനെ രക്ഷിക്കാനായി തടഞ്ഞ പാപ്പാന് കാലൊടിയുകയും ചെയ്തു.