തായ്‌ലൻഡിൽ അപൂർവ്വ ഇരട്ട ആനക്കുട്ടികളുടെ ജനനം

തായ്‌ലൻഡ് കാരുടെ ദേശീയ സ്വത്വത്തിൻ്റെ പ്രധാനപ്പെട്ട അടയാളമാണ് ആനകൾ. ആനകളെ രാജ്യത്തിൻ്റെ തന്നെ ഔദ്യാഗിക പ്രതീകമായാണ് അവർ കാണുന്നത്. തായി രാജാക്കന്മാർ യുദ്ധത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത് ആനകളെ ആണ്. രാജകീയ ശക്തിയുടെ പവിത്രമായ പ്രതീകമായി കണക്കാക്കപ്പെടുന്ന വെള്ള ആന 1917 വരെ തായ് പതാക അലങ്കരിച്ചിരുന്നു..

സെൻട്രൽ തായ്‌ലൻഡിലെ ഒരു മൃഗശാലയിൽ 36 വയസ്സുള്ള ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇരട്ടകളിൽ ഒരാൾ ആണും മറ്റേയാൾ പെണ്ണും ആയിരുന്നു.

തായ്‌ലൻഡിൻ്റെ പഴയകാല ക്യാപ്പിറ്റലും ബാങ്കോക്കിൽ നിന്ന് 80 കിലോമീറ്റർ (50 മൈൽ) വടക്കുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായ അയുധയയിലാണ് ജൂൺ 7 ന് വൈകിട്ട് അമ്മയാനയയ ചാംചൂരി ഇവരെ പ്രസവിക്കുന്നത്. ഇരട്ട ആന കുട്ടികൾ അപൂർവ്വമാണ്. അതിൽ തന്നെയും ആൺ പെൺ ഇരട്ടകൾ കൂടുതൽ അപൂർവ്വം.

അമ്മയുടെ നാലാമത്തെയും അഞ്ചാമത്തെയും കുട്ടികളാണ് ഇവർ.

ആദ്യത്തെ പ്രസവത്തിന് ശേഷം ഏകദേശം 15 മിനിറ്റുകൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം.

രണ്ടാമത്തെ കുട്ടി ആദ്യത്തേതിനെകാളും ക്ഷീണിതയായി കാണപ്പെട്ടു.

പിറ്റേന്ന് അവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ട് കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണ്.

ബാങ്കോക്കിലെ വാട്ട് ട്രൈമിറ്റിൽ നിന്നുള്ള ബുദ്ധ സന്യാസിമാർ അമ്മയെയും ഇരട്ടക്കുട്ടികളെയും അനുഗ്രഹിച്ചു. ആനക്കുട്ടികൾക്ക് വാഴപ്പഴവും പാലും നൽകി പരിചരിച്ചു.

ചാംചുരി ഒരു കുഞ്ഞിനെ അറിയാതെ ചവിട്ടാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനെ രക്ഷിക്കാനായി തടഞ്ഞ പാപ്പാന് കാലൊടിയുകയും ചെയ്തു.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...