തിരുനക്കര ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കണം; നഗരസഭാ അധ്യക്ഷയെ ഘൊരാവോ ചെയ്ത് ഡിവൈഎഫ്ഐ

കോട്ടയം തിരുനക്കര ബസ്​ സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ മുനിസിപ്പൽ ചെയർപേഴ്​സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിക്കുന്നുണ്ടെന്ന്​ സമരക്കാരെ ചെയർപേഴ്​സൻ അറിയിച്ചു.

എന്നാൽ കാത്തിരിപ്പുകേന്ദ്രത്തിന്‍റെ കാര്യത്തിൽ ഉറപ്പ്​ ലഭിക്കാതെ ഉപരോധം പിൻവലിക്കി​ല്ലെന്ന്​ നേതാക്കൾ വ്യക്തമാക്കിയതോടെ
പ്രതിഷേധം നീണ്ടു.

എന്നാൽ ചട്ടപ്രകാരം കൗൺസിൽ തീരുമാനത്തിലൂടെയേ നടപടി ഉണ്ടാകൂ എന്നും മറ്റ് തീരുമാനങ്ങൾക്ക് നിയമ സാധുത ഇല്ലെന്നും ചെയർപേഴ്സൺ ആവർത്തിച്ചു.

എന്നാൽ ഇത് കണക്കാക്കാതെ നഗരസഭാ അധ്യക്ഷയുടെ ഓഫീസ് മുറക്കുള്ളിൽ മുദ്രാവാക്യം വിളിച്ച് കുത്തിയിരിപ്പ് സമരവും തുടർന്ന് ഇവർ നടത്തി.

പീന്നീട് പോലീസ്​ എത്തി ഇവരെ ബലം പ്രയോഗിച്ച്​ നീക്കുകയായിരുന്നു.

സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാർ പ്രതിഷേധം ഉദ്​ഘാടനം ചെയ്തു.
സി.പി.എം കൗൺസിലർമാരും, ഡിവൈഎഫ്ഐ നേതാക്കളും സമരത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...