ഈ ഗ്രാമത്തിൽ ആയുസ്സ് കൂടുതൽ സ്ത്രീകൾക്ക്

എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് കൂടുതൽ കാലം ജീവിക്കുക എന്നുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് സംഭവിക്കുന്ന മരണങ്ങൾ തികച്ചും അപ്രതീക്ഷിതമാണ്.

ഏറെ കാലം ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു ഗ്രാമത്തിൽ വളരെ കാലം ആളുകൾ ജീവിക്കുന്നു.

ഈ ഗ്രാമങ്ങൾ ഇംഗ്ലണ്ടിലെ കെൻ്റിലാണ് ആണ് സ്ഥിതി ചെയ്യുന്നത്. ഡേറ്റ്‌ലിങ്, തൂൺഹാം എന്നീ പ്രദേശങ്ങളിലുള്ളവരാണ് കൂടുതൽ കാലം ജീവിക്കുന്നത്.

അവിടുത്തെ ഒരു റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളുടെ പ്രായം 95 വയസ്സാണ്.

സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ കാലം ജീവിക്കുന്നത്. സ്ത്രീകൾ 12 വർഷം പുരുഷന്മാരേക്കാൾ കൂടുതൽ ജീവിക്കുന്നു.

പുരുഷന്മാർ ഏകദേശം 86 വയസ്സോടെ ആണ് മരിക്കുന്നത്.

ദീർഘായുസ്സിനുള്ള ഒരു കാരണം ഈ പ്രദേശങ്ങളിൽ പുകവലി നിർത്തലാക്കിയിട്ടുണ്ട് എന്നുള്ളതാണ്.

ഡേറ്റ്‌ലിങ് എന്ന ഗ്രാമത്തിൽ ഏകദേശം 800 ആളുകളുണ്ട്. ഇവിടെ ഉള്ള ആളുകൾ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരുമാണ്.

ഈ ഗ്രാമങ്ങളിൽ തന്നെ 8 ഡോക്ടർമാരോളമുണ്ട്. അവിടെയുള്ളവർക്ക് ഈ കാരണത്താൽ ചികിത്സ വളരെ പെട്ടെന്ന് തന്നെ ലഭിക്കും.

അവർക്കാവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനായി പ്രകൃതിദത്തമായ ഒരു ജല സംഭരണി തന്നെ അവിടെ തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ഇവിടെ ശുദ്ധമായ കുടിവെള്ളത്തിൻ്റെ പ്രശ്നവുമില്ല.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...