1 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷിക്കും

ന്യൂഡൽഹി കഴിഞ്ഞ ദിവസം 2 ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വിഷയം സിബിഐ അന്വേഷിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്.

നീറ്റിനു പിന്നാലെ പരീക്ഷ നടത്തിപ്പിൽ വലിയ വീഴ്ചയാണു നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിലും സംഭവിച്ചത്. പ്രഥമദൃഷ്ട്യാ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. പരീക്ഷയുടെ സുതാര്യതയും പവിത്രയും സംരക്ഷിക്കണമെന്നതിനാലാണു റദ്ദാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പുനഃപരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നെറ്റ് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...