ജൂൺ 21 ആണ് അന്താരാഷ്ട്ര യോഗ ദിനമായി ലോകമെങ്ങും കൊണ്ടാടുന്നത്. ഈ വർഷത്തെ (2024) തീം- “യോഗ സ്വയത്തിനും സമൂഹത്തിനും” എന്നുള്ളതാണ്.
യോഗ എന്നത് നമ്മെ തന്നെ രൂപാന്തരപ്പെടുത്തുന്ന ഒരു പരിശീലനമാണ്. ഇതു മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കുന്നു. അതോടൊപ്പം ഇത് ശരീരത്തിന് മനസ്സിനും തിരക്കേറിയ ജീവിത സാഹചര്യങ്ങൾക്കിടയിലും ഒരാശ്വാസം നൽകുന്നു. നമ്മെ തന്നെ മാറ്റി മറിക്കുവാനുള്ള ഇതിൻ്റെ കഴിവിനെയാണ് ഈ ദിവസം എടുത്തു പറയുന്നത്.
എന്താണ് യോഗ? നാം യോഗാദിനം ആചരിക്കപ്പെയേണ്ടതിന്റെ ആവശ്യകത എന്താണ്?
യോഗ എന്നത് വളരെ പുരാതനമായ ഒരു പരിശീലനമാണ്. ഇത് നമ്മെ മാനസികമായും ശാരീരികമായും വളരെയധികം സഹായിക്കുന്നു. യോഗ എന്ന വാക്ക് ഒരു സംസ്കൃത പദത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്. ഇതിൻ്റെ അർത്ഥം കൂട്ടിച്ചേർക്കുക എന്നാണ്-ഇത് മനസ്സിൻ്റെ ബോധത്തെയും ശരീരത്തെയും ഒരുമിച്ച് കൂട്ടിച്ചേർക്കുന്നു.
ലോകമെമ്പാടും ഇന്ന് യോഗയുടെ പ്രസക്തിയും പ്രാധാന്യവും ആളുകൾ വളരെയേറെ മനസിലാക്കിയിരിക്കുന്നു.
യോഗ പരിശീലിക്കുന്നതിൻ്റെ ഗുണങ്ങളെ കുറിച്ച് ലോകത്തെ അറിയിക്കുക എന്നാണ് യോഗാ ദിനത്തിൻ്റെ ഉദ്ദേശ്യം.
അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കപ്പെടണം എന്ന ആശയം ആദ്യമായി മുൻപോട്ട് വെച്ചത് ഇന്ത്യയും അതോടൊപ്പം 175 അംഗരാജ്യങ്ങളും ആണ്. ഇതിനു തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
2014 ഡിസംർ 11-ന് യുണൈറ്റഡ് നേഷൻസിൻ്റെ ജനറൽ അസംബ്ലി സെഷനിൽ ആണ് അദ്ദേഹം യോഗയെക്കുറിച്ചുള്ള ആശയം പങ്കുവെച്ചത്. “പരമ്പരാഗതമായി ലഭിച്ച വിലമതിക്കാനാവാത്ത ഒരു സമ്മാനമാണ് യോഗ. നമ്മളുടെ ശരീരത്തിനെയും മനസ്സിനെയും ശാന്തമാക്കുന്നതിന് യോഗയ്ക്ക് വലിയൊരു പങ്കുണ്ട്. ഇത് വെറുമൊരു വ്യായാമം മാത്രമല്ല. എന്നാൽ ഇത് നമ്മളുടെ ചിന്തകളെ തന്നെ ഏകീകരിക്കുന്നതിന് സഹായിക്കുന്നു.”മോദി പറഞ്ഞു.