ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്.

സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ജഗർഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം.

Leave a Reply

spot_img

Related articles

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രം; മുന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍.ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍...

തിരുപ്പതി ദുരന്തം: മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ്...

മഹാരാഷ്ട്രയിലെ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ മേഖലയായ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു. അധികൃതർ പരിശോധനയ്ക്ക്. ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ...

തിരുപ്പതി ദുരന്തത്തിന് കാരണം കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നത്; ടിടിഡി ചെയർമാൻ ബിആർ നായിഡു

തിരുപ്പതി ക്ഷേത്രത്തില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായത് കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു.തിരുപ്പതിയിലെ ശ്രീ...