ആലപ്പുഴ ജില്ലാ റവന്യു അസംബ്ലി: പദ്ധതികൾ നടപ്പാക്കാൻ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ റവന്യു വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതികൾ പ്രത്യേക മാസ്റ്റർ പ്ലാനോടെ തയ്യാറാക്കി പൂർത്തീകരിക്കണമെന്ന് റവന്യു അസംബ്ലിയിൽ നിർദ്ദേശം. തീരദേശ, പുറമ്പോക്ക് പട്ടയ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം. പട്ടയ ഡാഷ്ബോർഡിന്റെ സ്ഥിതിവിവരം പരിശോധിച്ച് എംഎൽഎമാരെ അറിയിക്കാനും കൂട്ടിചേർക്കലുകളും മറ്റും ജൂലൈ 31നകം നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ജില്ലയിലെ വയൽ നികത്തൽ കുറ്റകൃത്യങ്ങൾ തടയാൻ അടിയന്തരമായ പരിശോധനയ്ക്കും തുടർ നടപടികൾക്കും അസംബ്ലി നിർദ്ദേശം നൽകി. സ്മാർട്ട് വില്ലേജുകളുടെ നിർമാണ തടസങ്ങൾക്ക് പരിഹാരം കാണാൻ എംഎൽഎമാരുടെ സഹായം ഉപയോഗപ്പെടുത്തണമെന്നും അടുത്ത ഘട്ട ഡിജിറ്റൽ റീസർവെ നടപടിക്ക് മുന്നോടിയായി എംഎൽഎമാരടക്കം ജനപ്രതിനിധികളുടെ യോഗം ചേരാനും തിരുവനന്തപുരത്ത് ചേർന്ന റവന്യൂ അസംബ്ലിയിൽ മന്ത്രി നിർദ്ദേശിച്ചു. മന്ത്രി പി പ്രസാദ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് സി തോമസ്, യു പ്രതിഭ, എം എസ് അരുൺകുമാർ, ദലീമ ജോജോ എന്നിവർ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ ഉന്നയിച്ചു.

താലൂക്ക്, വില്ലേജ് ഓഫീസുകളുടെ നവീകരണം, മിനി സിവിൽസ്റ്റേഷൻ നിർമ്മാണം, പട്ടയ വിതരണം, സിആർഇസഡ് പരിധി പ്രശ്നം, റവന്യു ജീവനക്കാരുടെ കുറവ്, വികസനത്തിന് ഭൂമി ഏറ്റെടുക്കൽ, നിലംനികത്തൽ, ഡിജിറ്റൽ സർവെ തുടങ്ങി വിവിധ വിഷയങ്ങൾ എംഎൽഎമാർ ചൂണ്ടിക്കാട്ടി. സർവെ പ്രശ്നങ്ങളും നടപടിക്രമങ്ങളിലെ വേഗക്കുറവും പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നുണ്ടെന്ന് സർവെ ഡയറക്ടർ സിറാം സാംബശിവ റാവു മറുപടിയിൽ പറഞ്ഞു. കളക്ടർ അലക്സ് വർഗീസ് ആലപ്പുഴ ജില്ലയിൽ പൂർത്തിയാക്കിയ റവന്യു നടപടിക്രമങ്ങളുടെ അവതരണം നടത്തി. ഡെപ്യുട്ടി കളക്ടർമാർ ഉൾപ്പടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശികൻ, ജോയിന്റ് കമ്മിഷണർ എ ഗീത എന്നിവരും പങ്കെടുത്തിരുന്നു. പിടിപി നഗറിലെ ഐഎൽഡിഎമ്മിലാണ് റവന്യു അസംബ്ലികൾ തുടരുന്നത്. 27ന് കോട്ടയം ജില്ലയുടെയും 28 തിരുവനന്തപുരം ജില്ലയുടെയും അസംബ്ലി ചേരും. ജൂലൈ 12 വരെയാണ് റവന്യു അസംബ്ലികൾ നടക്കുന്നത്.

Leave a Reply

spot_img

Related articles

ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല

പാർട്ടിയംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുൻമന്ത്രി ജി. സുധാകരനുമായി സി.പി.എം. അനുരഞ്ജനത്തിനില്ല.അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ആർ. നാസർ വെളിപ്പെടുത്തി.അംഗത്വം പുതുക്കുക, സർക്കാർപരിപാടികളിൽ പങ്കെടുക്കുക,...

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...