മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍

മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബി, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), സ്റ്റാഫ് നഴ്സ് (യോഗ്യത: പ്ലസ്ടു സയന്‍സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്റ് മിഡ്‍വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ക്ലര്‍ക്ക്- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത: പി.ജി.ഡി.സി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി.കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും, മലയാളം ടൈപ്പിങ് പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.), അറ്റന്‍ഡര്‍ (യോഗ്യത: ഏഴാം ക്ലാസ് വിജയവും ആശുപത്രികളില്‍ ക്ലീനിങ് സ്റ്റാഫ്/ അറ്റന്‍ഡറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), പ്രൊജക്ട് ഓഫീസര്‍ (യോഗ്യത: മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യു, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലാണ് നിയമനം.

ജൂണ്‍ 28 രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...