കെ.എസ്.ആര്‍.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.

മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.

ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.

ഈ സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയത്.

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...