വൈദ്യുതി സുരക്ഷാ അവാര്‍ഡ് 2024 പാലക്കാട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്

വൈദ്യുത അപകടങ്ങള്‍ കുറയ്ക്കുന്നതിന് ബോധവത്ക്കരണ പരിപാടികളും ക്യാമ്പയിനുകളും ഉള്‍പെടെ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ ഓഫീസിനുള്ള വൈദ്യുതി വകുപ്പിന്റെ സംസ്ഥാന വൈദ്യുതി സുരക്ഷാ അവാര്‍ഡ് 2024 പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഓഫീസിന്.

തിരുവനന്തപുരം സത്യന്‍ സ്മാരക ഹാളില്‍ നടന്ന സംസ്ഥാനതല വൈദ്യുത സുരക്ഷാവാരം ഉദ്ഘാടന പരിപാടിയില്‍ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പുരസ്‌കാരം വിതരണം ചെയ്തു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി.സന്തോഷ്, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.നൗഫല്‍ എന്നിവര്‍ പുരസ്‌കാരം സ്വീകരിച്ചു.

2022-24 കാലയളവില്‍ പാലക്കാട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ 48 ബോധവത്ക്കരണ ക്ലാസുകളാണ് നടത്തിയത്. എണ്ണായിരത്തോളം പേരിലേക്ക് ബോധവത്കരണ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞു.

കുടുംബശ്രീ, ഗ്രാമസഭ, വയര്‍മാന്‍ കൂട്ടായ്മകള്‍, കെഎസ്ഇബി ജീവനക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കാനായി. ഇതിന്റെ ഫലമായി ജില്ലയിലെ 2022-23 വര്‍ഷത്തേക്കാളും വൈദ്യുത അപകടങ്ങള്‍ 30 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...