അതിജീവിത മൊഴി നല്‍കാന്‍ സ്‌റ്റേഷനിലേക്ക് വരണമെന്ന് പൊലീസ് നിര്‍ദ്ദേശം

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണവിധേയനായ പോക്‌സോ കേസില്‍ നാല് വയസുകാരിയായ അതിജീവിതയെ സ്‌റ്റേഷനിലേക്ക് മൊഴിയെടുക്കാനായി വിളിപ്പിച്ച് പൊലീസ്.

നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്.

തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രസിലുള്ള ഒരു വനിതാ പൊലീസ് ഓഫീസര്‍ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം.

അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. ആ പരാതി സമിതി ജൂവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഇരയുടെ കുടുംബത്തിനുണ്ട്. ഉന്നത പൊലീസ് തലത്തില്‍നിന് സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇതൊരു കുടുംബപ്രശ്‌നമാണെന്ന നിലപാടിലാണ്.

നേരത്തെ ഇരയുടെ കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...