കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്. മർദനത്തില്‍ ജീവനക്കാരില്‍ ഒരാളുടെ മൂക്കിന്റെ പാലം തകർന്നു. നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം രാവിലെയാണ് കാറിന്റെ വീല്‍ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് പേരോടുള്ള ടയർ കടയില്‍ എത്തിയത്. അലൈൻമെന്റ് പൂർത്തിയാക്കാൻ വൈകിയെന്നാരോപിച്ച്‌ ജീവനക്കാരുമായി ഏറെ നേരം ഇയാള്‍ വാക്കുതർക്കത്തില്‍ ഏർപ്പെട്ടു. ഇതിന് ശേഷം കടയില്‍ നിന്നിറങ്ങിയ അനസ് സുഹൃത്തുക്കളുമായി തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. മർദനത്തില്‍ കടയിലെ ജീവനക്കാരായ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതില്‍ കണ്ണൂർ ചിറ്റാരിപ്പറന്പ് സ്വദേശിയായ സൗരവിന്റെ മൂക്കിന്റെ പാലം തകരുകയും പല്ല് പൊട്ടുകയും ചെയ്തു. സൗരവ് നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...