ഡിജിറ്റൽ കേരളം പദ്ധതി; വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ പ്രകാശനം ചെയ്തു

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു.

ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുവാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധരായവരെ കണ്ടെത്താനുമാണ്‌ വെബ്സൈറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

വിദ്യാർത്ഥികൾ, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയർമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എൻ എസ് എസ് , എൻ സി സി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാര്‍ എന്നിവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നത്. സന്നദ്ധതരായ ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാവും.

ജനകീയ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവെപ്പാണ്‌ രജിസ്ട്രേഷൻ നടപടിയെന്ന് മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. 2024 ൽ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാകാൻ കേരളത്തിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനുള്ള ഊർജിത ശ്രമങ്ങളാണ്‌ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്‌. വളണ്ടിയർമാരാകാൻ പൊതുസമൂഹത്തിലെ പരമാവധി ആളുകൾ സജ്ജരാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വളണ്ടിയർ രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന്റെ ജനകീയ സർവ്വേ അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്. ഒരു വളണ്ടിയർക്ക്‌ 30 വീടുകള്‍ മാത്രം സന്ദര്‍ശിച്ചാണ്‌ വിവരശേഖരണം നടത്തേണ്ടിവരിക. പഠന സമയത്ത്‌ 20 പഠിതാക്കള്‍ക്ക് ഒരു വളണ്ടിയർ എന്ന തോതിലാകും നിയോഗിക്കപ്പെടുക. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും യുവജന സംഘടനകളെയും ഐ.ടി. സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കാനും ശ്രമം നടത്തും.

Leave a Reply

spot_img

Related articles

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം...