കൊച്ചിയിൽ +2 വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു

തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്.

പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി.

രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു.

തുടർന്ന് സമീപമുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...