വെള്ളപ്പൊക്കത്തെ തുടർന്ന് ബലക്ഷയം സംഭവിച്ച വീട് തകർന്നു വീണു

കോട്ടയം നഗരസഭയുടെ 29-ആം വാർഡിൽ കാരാപ്പുഴയിൽ പഴയ ബോട്ട് ജെട്ടിക്ക് സമീപം തോട്ടത്തിൽ ചിറയിൽ രാജേഷ് ടി ആർ ൻ്റെ വിടാണ് ഇന്ന് രാവിലെ തകർന്ന് വീണത്.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറുന്നത് പതിവായിരുന്നു തുടർന്ന് വീടിന്റെ ഭിത്തിയിൽ വിള്ളൽ രൂപപ്പെടുകയും, ഒരു ഭാഗം ചരിയുകയും ചെയ്തിരുന്നു.

ഇതോടെ അപകടം മുന്നിൽ കണ്ട വീട്ടുകാർ ഇന്നലെ രാത്രി അടുത്ത വീട്ടിലേക്ക് മാറിയിരുന്നു ഇതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

രാജേഷും, ഭാര്യയും രണ്ട് മക്കളും കൂടാതെ പ്രായമായ രണ്ട് കിടപ്പ് രോഗികളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

വീട് ഇടിഞ്ഞു വീണതിനെ തുടർന്ന് വാർഡ് കൗൺസിലറും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...