അപകടസാധ്യത അറിയിക്കാൻ KSEBയുടെ എമർജൻസി നമ്പർ 9496010101ൽ വാട്സാപ്

കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പ്രത്യേക വാട്സാപ് സംവിധാനം നിലവിൽ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 94 96 01 01 01 ലേക്കാണ് വാട്സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും. ബുധനാഴ്ച നടന്ന വൈദ്യുതി സുരക്ഷാ അവാർഡ്ദാനച്ചടങ്ങിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
2023 ൽ കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. 2022ൽ 164 അപകടങ്ങൾ ഉണ്ടായി. 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകൾ ജനപങ്കാളിത്തത്തോടെ മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും.
9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണെന്നും പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും കെ എസ് ഇ ബി അറിയിച്ചു.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...