ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു.

രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രോഗി അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്.കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ്...

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ .അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും...

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി.കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന്...

ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ

ആഘോഷങ്ങള്‍ ചുരുക്കി, ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ.വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം കുറച്ചും മറ്റ് ചടങ്ങുകളില്‍ മാറ്റമില്ലാതെയുമാണ് ഇക്കുറി പൂരം.ഇന്ന് രാവിലെ പതിനൊന്നോടെ...