ബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രി യാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി ബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.

വയനാട് ദുരന്തന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാണ് നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവാണ് തള്ളിയത്.

നിലവില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് കേരള സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരാൻ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്.

പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

തൊഴിൽ, വിസ തട്ടിപ്പുകൾ: ജാഗ്രത വേണമെന്ന് യുവജന കമ്മീഷൻ

സംസ്ഥാനത്ത് തൊഴിൽ, വിസ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവരും രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ...

ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ...

തായ്‌ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പ്; തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ

തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ...

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ...