ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തകനായി മന്ത്രി മുഹമ്മദ് റിയാസ്

ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി. സേനവിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കി മന്ത്രി മുഹമ്മദ് റിയാസും രാവിലെ മുതല്‍ ദുരന്ത ഭൂമിയിലെത്തി. മേപ്പാടി പ്രകൃതി ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്.

ചൂരല്‍മല- മുണ്ടക്കൈയില്‍ ആര്‍മി സേനാംഗങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബെയ്ലി പാലത്തിലൂടെ മണ്ണുമാന്തി യന്ത്രങ്ങള്‍ മറുകര എത്തിച്ചാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകള്‍, നാട്ടുകാര്‍ എന്നിവരെല്ലാം കൂട്ടായി രക്ഷാ പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു നീങ്ങുന്നു.

പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയുള്ള 8 കിലോമീറ്റര്‍ പരിധിയില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ ചൂരല്‍ മലയിലെ കണ്‍ട്രോള്‍ റൂമില്‍ തത്സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രംഗത്തുണ്ട്.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...