കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തം

കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.

ടൗൺ ചുറ്റി നടന്ന പ്രകടനം നഗരസഭ മുന്നിലെത്തിയപ്പോൾ മാർച്ച് ഗേറ്റിൽ തടഞ്ഞുകൊണ്ട് നിലയുറപ്പിച്ചിരുന്നു.

എന്നാൽ പോലീസിൻ്റെ പ്രതിരോധം തകർത്തുകൊണ്ട് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറി.

തുടർന്ന് ശക്തമായ പ്രതിഷേധ മുദ്രാവാക്യം മുഴക്കി ഓഫീസിനുള്ളിൽ പ്രവർത്തകർ പ്രതിഷേധ ധർണയും നടത്തി.

ബിജെപി കോട്ടയം ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ സമരം ഉദ്ഘാടനം ചെയ്തു.

മൂന്നു വർഷക്കാലം കൊണ്ട് ഒരു ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ തിരിമറി നടത്തിയിട്ടും നടപടി എടുക്കാതിരുന്ന സെക്രട്ടറിയടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...