റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ.പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്‌എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു.

നിലവിൽ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയർ റേഡിയോ ജോക്കിയാണ്.രമ്യാ സോമസുന്ദരം എന്നാണ് യഥാർത്ഥ പേര്.ആഴ്ചകള്‍ക്ക് മുന്‍പ് ‘ഇതും കടന്ന് പോകും’ എന്ന കുറിപ്പോടെ ആര്‍ ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍ ജെ അമന്‍ എന്നിവരടക്കം ലാവണ്യയെ അനുസ്മരിച്ച്‌ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...