തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കി.വൈദ്യപരിശോധനക്ക് ശേഷം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച്‌ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീണ്ടും ഹാജരാകാമെന്ന് പ്രതി സമ്മതിച്ചതോടെയാണ് വിട്ടയച്ചു. ഷൈനിനെ ഒന്നും സുഹൃത്തിനെ രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്.ഷൈനിൻ്റെ ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ ഡി പി എസ് ആക്‌ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകളാണ് ചുമത്തിത്.വ്യാഴാഴ്ച പരിശോധനക്കിടെ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ കാരണം നേരിട്ട് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയ ഷൈനിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് അറസ്റ്റ് ചെയ്തത്. രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കൊക്കെയിന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ അറസ്റ്റിലായിരുന്നു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....