അയർക്കുന്നത് പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി

അയർക്കുന്നത് പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി.ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയില്‍ നടന്നുഭർത്താവിന്റെ നാടായ അയർക്കുന്നത്തെ പള്ളിയില്‍ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ ജിസ്മോളുടെ വീടായ മുത്തോലിയില്‍ എത്തിച്ചത്.പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ നിന്ന് രാവിലെ 9 മണിയോടെ ഭർത്താവിന്റെ നാടായ അയർക്കുന്നം ലൂർദ്മാതാ പള്ളിയിലേക്ക് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹങ്ങള്‍ എത്തിച്ചു. നാടിന്റെ നൊമ്ബരമായവരെ ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവർ ഒഴുകിയെത്തി. മൃതദേഹങ്ങള്‍ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകള്‍ ഒഴുകിയെത്തി.ഏപ്രില്‍ 15നാണ് ജിസ്മോളും രണ്ടും അഞ്ചും വയസായ പെണ്‍മക്കളുമായി അയർക്കുന്നത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. അഭിഭാഷകയായി ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുൻ വൈസ്പ്രസിഡന്റ് കൂടിയായിരുന്നു. ഭർത്താവ് ജിമ്മിയുടെ വീട്ടുകാരുമായി ഉണ്ടായ കുടുംബപ്രശ്നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ജിസ്മോളുടെ കുടുംബത്തിന്റെ ആരോപണം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....