ആലപ്പുഴ ജില്ലയിലെ തദ്ദേശ ഭരണ അദാലത്ത് നാളെ

ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്ആലപ്പുഴ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ തീർപ്പ് ആകാത്ത പരാതികൾ തീർപ്പാക്കുന്നതിനും തൽസമയം ലഭിക്കുന്ന പരാതികളിൽ തീരുമാനം എടുക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ട് പങ്കെടുക്കുന്ന ജില്ലാ തല അദാലത്ത് നാളെ രാവിലെ എസ്.ഡി.വി. സെൻ്റനറി ഹാളിൽ നടക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അദാലത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 9. 30 ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ പങ്കെടുക്കും. ജില്ലയിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ല കളക്‌ടർ, തദ്ദേശസ്വയംഭരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വേദിയിൽ ഉണ്ടാകും.

ആകെ 8 കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്. നിശ്ചിത തീയതിക്കകം അദാലത്തിൽ ഓൺലൈനായി അപേക്ഷ നൽകിയവർക്ക്പ്രത്യേക കൗണ്ടറിൽ ബന്ധപ്പെടാം.പുതുതായി അപേക്ഷകൾ നൽകുന്നവർക്കും അപ്പോൾ തന്നെ പരിഹാരം നിർദ്ദേശിക്കാനുള്ള സംവിധാനം ഉണ്ട്. പരാതികൾ പരിഗണിക്കുന്ന അഞ്ച് ഡസ്‌കുകൾക്കു പുറമേ ഉപജില്ലാതല പരിഹാര ഡസ്‌ക്, ജില്ല തല പരിഹാര ഡസ്‌ക്, സംസ്ഥാന തല പരിഹാര ഡസ്‌ക് എന്നിവയും പ്രവർത്തിക്കും. അപേക്ഷകർ അവരവർ വരുന്ന തദ്ദേശ സ്ഥാപനത്തിനായുള്ള കൗണ്ടറിലെത്തി പരാതി നൽകണം. ഇവർക്ക് ടോക്കൺ നൽകും. പൊതുജനങ്ങളെ സഹായിക്കുന്നതിന് വോളണ്ടിയർമാരുടെ സഹായവുമുണ്ടാകും.

Leave a Reply

spot_img

Related articles

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍; ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ വീട്ടിലാണ്...

സ്വകാര്യ ബസുടമകൾ അനിശ്ചിത കാല സമരത്തിലേക്ക്

സംസ്ഥാനത്ത് ദീർഘ കാലമായി സർവീസ് നടത്തിയിരുന്ന ദീർഘ ദുര ബസുകളുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ ബസ് പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും, വിദ്യാർത്ഥികൺസഷൻ യഥാർത്ഥ...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കില്‍ ഏകജാലകം വഴി 1,02,298 അപേക്ഷകള്‍ ലഭിച്ചതായി...

റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു എന്ന് സംശയം.ചോക്കാട് കല്ലാമൂല സ്വദേശി അബ്ദു്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ്...