ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്.

കമ്മിറ്റി ശിപാർശകൾ നടപ്പാക്കണം എന്നാണ് അമ്മയുടെ നിലപാട്.

വന്നത് അമ്മയ്‌ക്കെതിരായ റിപ്പോർട്ടല്ല, ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടില്ല.

സിനിമയിൽ പവർ ഗ്രൂപ്പും, മാഫിയയും ഉണ്ടെന്ന് കരുതുന്നില്ല. റിപ്പോർട്ടിൽ പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ വെളിപ്പെടുത്തേണ്ടത് കമ്മിറ്റിയാണ്. പവർ ഗ്രൂപ്പിന് സിനിമയെ നിയന്ത്രിക്കാനാവില്ല.

റിപ്പോർട്ടിൽ കുറ്റക്കാരടെ പേരുണ്ടെങ്കിൽ അവർക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് അമ്മയുടെ നിലപാട്. അമ്മ ഒരു കാരണവശാലും അവർക്കൊപ്പമുണ്ടാകില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടണമെന്ന നിർദ്ദേശം ചർച്ച ചെയ്ത് തീരുമാനിക്കും.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മാധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമമുണ്ട്. അടച്ചാക്ഷേപിക്കുന്നത് ന്യായീകരിക്കാനാവില്ല. കുറ്റവാളികളല്ലാത്തവരെ നാണം കെടുത്തരുത്.

അമ്മയിൽ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ പ്രതികരിക്കാൻ വൈകിയത് ഒളിച്ചോട്ടമല്ല. പ്രതികരണം വൈകിയത് ഷോയുടെ തിരക്കുള്ളതിനാലാണ്.

നടിമാരുടെ പരാതിക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും സംഘടന പോകും.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...