സംവിധായകന്‍ തുളസീദാസിനെതിരെ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍

സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍.തുളസീദാസ് തന്നോട് മോശമായി പെരുമാറി.

1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും ഗീതാ വിജയന്‍ പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പലതവണ തുളസീദാസ് തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു.

പ്രതികാര ബുദ്ധിയോടെയാണ് എതിര്‍ത്തപ്പോള്‍ പെരുമാറിയത്. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ഒടുവില്‍ ചീത്ത വിളിച്ചപ്പോഴാണ് ഓടിപ്പോയത്. എന്നാല്‍ പിന്നീട് തനിക്ക് സെറ്റില്‍ വെച്ച്‌ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. പ്രതികാര ബുദ്ധിയോടെയാണ് സംവിധായകന്‍ പെരുമാറിയത്. തന്നെ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നായിരുന്നു തുളസീദാസ് പറഞ്ഞതെന്നും ഗീതാ വിജയന്‍ പറഞ്ഞു.

നടി ശ്രീദേവികയും നേരത്തെ തുളസീദാസിനെതിരെ രംഗത്തെത്തിയിരുന്നു. ഹോട്ടല്‍ മുറിയുടെ കോളിങ് ബെല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അടിച്ചത്. മൂന്നാമത്തെ ദിവസമാണ് അയാളോട് ശക്തമായി പ്രതികരിക്കേണ്ടി വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്നും ഗീത വിജയന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...