കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലയിലാണ് ഇന്ന് യെല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴപെയ്യാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കുള്ള സാധ്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന എന്നാണ്. നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളോടുകൂടി മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ബുധനാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.വ്യാഴാഴ്ച്ച കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

spot_img

Related articles

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.ജയിലിൽനിന്ന് ഇറങ്ങിയ ശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്‌തു....

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...