നിലമ്പൂരിൻ്റെ ‘ക്രീസിൽ’ അൻവറിനായി യൂസുഫ് പഠാൻ വരുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ കേരളത്തിലേക്ക്.ജൂണ്‍ 15 ന് യൂസുഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്.കേരളത്തിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം. ബഹറാംപൂര്‍ എം പിയാണ് യൂസുഫ് പഠാന്‍. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ എംപിയായത്. അതേസമയം, തൃണമൂൽ എംപി മഹുവ മൊയ്ത്ര വിവാഹത്തിരക്കുകൾ കാരണം നിലമ്പൂരിലേക്ക് എത്തില്ലെന്നാണ് വിവരം.മെയ് മൂന്നിന് ജർമ്മനിയിൽ വെച്ചായിരുന്നു മഹുവയുടെ വിവാഹം. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ.

Leave a Reply

spot_img

Related articles

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...

ഇ.ഡി അന്വേഷണത്തിൽ പ്രകോപിതനായി പിണറായി വിജയൻ; ‘പുറത്തുനിൽക്കടോ’ എന്ന് മാധ്യമങ്ങളോട്

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ്...

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...