വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി; എം വി ഗോവിന്ദൻ

വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണ്. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ? രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ലോകത്ത് എമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ആ നിലപാട് അല്ലല്ലോ പിഡിപി എടുക്കുന്നത്? പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദൻ വിശദമാക്കി.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...