സീരിയല്‍ സംവിധായകനെതിരെ പരാതിയുമായി നടി രംഗത്ത്

മലയാള സിനിമയിലെ ലൈം​ഗിക ആരോപണം വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കും വ്യാപിക്കുന്നു.

സീരിയല്‍ സംവിധായകനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്.

സീരിയല്‍ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ നടിയായ താര ലക്ഷ്മിയാണ് കഠിനംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

2019 ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.

നടി ഷോര്‍ട്ട്ഫിലിമൊക്കെ ചെയ്ത് നില്‍ക്കുന്നതിനിടയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴി സീരിയലിലേക്ക് ഓഡിഷനായി സംവിധായകന്‍ സുധിഷ് ശങ്കര്‍ തന്നെ വിളിക്കുന്നത്.

ഓരോ അഭിനേതാവിനും ഓരോ സമയം എന്നാണ് മുന്‍കൂട്ടി പറഞ്ഞിരുന്നത്.

അതിനാല്‍ തന്നെ സ്ഥലത്ത് മറ്റ് താരങ്ങളെയും ഒന്നും കാണത്തതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല.

സംവിധായകന്‍ ഇരുന്ന് തന്നോട് കഥ പറയാന്‍ ആരംഭിച്ചു.

മറ്റ് താരങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞെങ്കിലും തൻ്റെ വേഷത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

സംവിധായകനോട് എന്താണ് തൻ്റെ വേഷമെന്ന് ചോദിച്ചപ്പോള്‍ ഗംഭീരവേഷമാണ് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ താരയെ പ്രശസ്തയാക്കി തരുമെന്നും പക്ഷെ അഡ് ജസ്റ്റ് ചെയ്യണമെന്നും പറഞ്ഞു.

എന്താണ് അഡ് ജസ്റ്റ് എന്നു ചോദിച്ചപ്പോള്‍ സംവിധായകന്‍ തൻ്റെ കൈയില്‍ കയറിപ്പിടിച്ചെന്നും പേടിച്ചുവിറച്ച താന്‍ അയാളെ തള്ളിയിട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് താര വെളിപ്പെടുത്തുന്നു.

അപ്പോള്‍ തന്നെ താന്‍ ഇത് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നാലെ അവിടെക്കെത്തിയ സംവിധായകന്‍ തന്നോട് കോംപ്രമൈസിന് ശ്രമിക്കുകയും അയാളുടെ കുടുംബത്തെ ഓര്‍ത്ത് അന്ന് താന്‍ കേസാക്കിയില്ലെന്നും നടി പറയുന്നു.

Leave a Reply

spot_img

Related articles

IFFK കൊച്ചിയിലേക്ക് മാറ്റുമെന്ന് ആശങ്ക; തലസ്ഥാനത്ത് വൻ പ്രതിഷേധം

മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരത്തിന്റെ സാംസ്കാരിക മുഖമായിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നതായി സൂചന.മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച...

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84 വയസായിരുന്നു.മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ...

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...