പച്ചക്കറിക്കടയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ‍്യാർഥി മരിച്ചു

എടക്കരയിലെ പച്ചക്കറികടയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ‍്യാർഥി മരിച്ചു.നിലമ്പൂർ വഴിക്കടവ് ആനപ്പാറയിലെ പുത്തൻവീട്ടില്‍ നൗഷാദിന്‍റെ മകൻ എടക്കര ഗവ.ഹയർസെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ‍്യാർഥി സിനാൻ (17) ആണ് മരിച്ചത്. സ്കൂളിലെ എൻ.എസ്.എസ് വളന്റിയറാണ്.

സ്കൂള്‍ അവധിയുള്ള ദിവസങ്ങളിലും സ്കൂള്‍ വിട്ട ശേഷവും എടക്കരയിലെ പച്ചക്കറി കടയില്‍ ജോലിക്ക് നില്‍ക്കാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലിനും 4.30നും ഇടയിലാണ് കടയില്‍നിന്നും പാമ്പിന്‍റെ കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടെത്താനായിട്ടില്ല.
തളർച്ച അനുഭവപ്പെട്ട കുട്ടിയെ എടക്കരയിലെ സ്വകാര‍്യാശുപത്രിയിലും പിന്നീട് വിഷ ചികിത്സാലയത്തിലും കാണിച്ചു. ശേഷം നിലമ്പൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് ജില്ല ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ചൊവ്വാഴ്ച ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍. മാതാവ്: സജ്ന. സഹോദരൻ: സിഫാൻ (ഏഴാം ക്ലാസ് വിദ‍്യാർഥി, മാമാങ്കര എ.യു.പി സ്കൂള്‍.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...