ഗായിക ദുർഗ്ഗ വിശ്വനാഥ് വീണ്ടും വിവാഹിതയായി.ഋജു ശിവാനന്ദം എന്ന കണ്ണൂര്‍ സ്വദേശിയെയാണ് ദുര്‍ഗ വിവാഹം കഴിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.2007 ലായിരുന്നു ദുര്‍ഗ്ഗയുടെ ആദ്യ വിവാഹം നടന്നത്. പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.