ലാ ലിഗ അധികൃതരുമായി മന്ത്രി വി അബ്ദുറഹിമാന്‍ ചര്‍ച്ച നടത്തി

കേരള ഫുട്‌ബോളിന്റെ ഉന്നമനത്തിനുള്ള അന്താരാഷ്ട്ര സഹകരണം ലക്ഷ്യമിട്ട് ലോകത്തെ ഒന്നാംകിട ക്ലബ് ഫുട്‌ബോള്‍ ലീഗായ സ്‌പെയ്‌നിലെ ലാ ലിഗയുടെ അധികൃരുമായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കൂടിക്കാഴ്ച നടത്തി. ഫുട്‌ബോള്‍ പരിശീലനം, കായികാനുബന്ധ കോഴ്‌സുകള്‍ തുടങ്ങിയ വിഷയങ്ങളിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉന്നതരുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സ്‌പെയ്ന്‍ നടത്തുന്ന ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങളും ഇന്ത്യ കേന്ദ്രീകരിച്ചുള്ള പദ്ധതികളും വിശദമായി പരാമര്‍ശിക്കപ്പെട്ടു. കേരളത്തിലെ ഫുട്‌ബോള്‍ സംവിധാനങ്ങളിലും ലീഗുകളിലും പ്രതീക്ഷ പുലര്‍ത്തുന്നതായി ലാ ലിഗ അധികൃതര്‍ വ്യക്തമാക്കി.
നിലവാരമുള്ള ഫുട്‌ബോള്‍ ഇക്കോസിസ്റ്റം വളര്‍ത്തുന്നതിലൂടെ കേരളത്തിന്റെ കായികനയത്തിലെ പ്രധാന ഘടകമായ കായിക സമ്പദ്‌വ്യവസ്ഥയില്‍ ലാ ലിഗയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രാഥമിക ധാരണകളും ഉണ്ടായി. ലാ ലീഗയുടെ സ്‌പോര്‍ട്‌സ് മാനേജ്മന്റ് പ്രാവീണ്യം ഉപയോഗപ്പെടുത്തി കേരളത്തില്‍ കായികാധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചു. കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കോളേജ് ലീഗിനെ ലാ ലിഗ വൃത്തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ്, കായിക ഡയറക്ടര്‍ വിഷ്ണുരാജ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന...

‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം...

ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്; താരമായി സഞ്ജു

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...