024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിന് സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 9 മുതൽ 12 വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം നടത്തുന്നതിന് പുതുതായി അംഗീകാരം ലഭിച്ചിട്ടുള്ള സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ: www.polyadmission.org/wp എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ www.polyadmission.org/wp ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷൻ നൽകാവുന്നതാണ്. മതിയായ അപേക്ഷകൾ ലഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിലേയ്ക്ക് നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സെപ്റ്റംബർ 7 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്