സ്പോട്ട് അഡ്മിഷൻ

024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിന് സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 9 മുതൽ 12 വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം നടത്തുന്നതിന് പുതുതായി അംഗീകാരം ലഭിച്ചിട്ടുള്ള സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ: www.polyadmission.org/wp എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ www.polyadmission.org/wp ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷൻ നൽകാവുന്നതാണ്. മതിയായ അപേക്ഷകൾ ലഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിലേയ്ക്ക് നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സെപ്റ്റംബർ 7 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്

Leave a Reply

spot_img

Related articles

സ്വർണ വിലയില്‍ വൻ വർധനവ്

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയില്‍ വൻ വർധനവ്.സ്വർണം, വെള്ളി ഇറക്കുമതി തീരുവ ഇന്നലെ രാത്രി 15 ശതമാനമായാണ് ഉയർത്തിയത്.പവന് 10,200 രൂപ...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...