സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയും ഒരു പവൻ സ്വർണത്തിന് 1,10,120 രൂപയുമാണ് നിലവിലുള്ള വ്യാപാര നിരക്കെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.

