അസി. കമ്മീഷണർ എ. ഉമേഷിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം

കോഴിക്കോട് മുൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഉമേഷ് സഹായം ചെയ്തുവെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ചേവായൂരിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.

Leave a Reply

spot_img

Related articles

സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ...

ജില്ലാകമ്മിറ്റി അംഗങ്ങളുടെയടക്കം സ്വത്തുവിവരങ്ങൾ അന്വേഷിക്കും, പാർട്ടിയ്ക്കുള്ളിലെ ജീർണത മാറ്റും: ആർ. നാസർ

തെറ്റായ രീതിയില്‍ ചില സഖാക്കള്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന തരത്തില്‍ ആരോപണമുയരുന്നുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുളളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ ഭാരവാഹികളുടെയും...

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്: 38 വാർഡുകളിൽ വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ്...

കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് അന്തരിച്ചു

കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ വനിത പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽഎ.ജി .ഉഷാകുമാരി അന്തരിച്ചു. 64 വയസ്സായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന്...