കടപ്പുറം അഴിമുഖത്ത് കാണാതായ മുഹമ്മദ് റിയാസിൻറെ മൃതദേഹം കണ്ടെത്തി

ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻറെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി

. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഇവി‌ടെയെത്തി മൃതദേഹം മുഹമ്മദ് റിയാസി‌ന്റെത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ള തിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തിയത്.

മുഹമ്മദ് റിയാസിൻറെ മൃതദേഹം തൃശൂ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി
കീഴൂർ അഴിമുഖത്ത് ചൂണ്ടയിടുന്നതിനിടെ ആഗസ്റ്റ് 31 ന് കടലിൽ വീണ കാണാതായ റിയാസിൻ്റെ മൃതദ്ദേഹം ഇന്ന് തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് കടലിലാണ് ‘ കണ്ടെത്തിയത് .നാവികസേന കോസ്റ്റ് ഗാർഡ് ഫയർഫോഴ്സ് തുടർച്ചയായി റിയാസിനെ കണ്ടെത്താൻ തെരച്ചിൽ നടത്തി യിരുന്നു

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...