എഡിജിപി എം.ആർ. അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നല്‍കി

എഡിജിപി എം.ആർ. അജിത് കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നല്‍കി.ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അവധി അനുവദിച്ചിരുന്നത്. അതേസമയം പോലീസ് തലപ്പത്ത് സർക്കാർ അഴിച്ചു പണി നടത്തി. സി.എച്ച്‌. നാഗരാജുവിനെ ഗതാഗത കമ്മീഷണറായും ദക്ഷിണ മേഖല ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു.

നിലവില്‍ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ. എ.അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഐപിഎസ് തലപ്പത്തു വൻ മാറ്റങ്ങള്‍ വന്നത്. അതിനിടെ മലപ്പുറം പോലീസിലും അഴിച്ച്‌ പണി നടത്തിയിരിക്കുകയാണ് സർക്കാർ. മലപ്പുറം എസ്‌പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...