ടിഎഫ്പിസി ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.സംയുക്ത ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത് എന്നാണ് വിവരം.

ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്. “ധനുഷ് നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് പണം കൈപ്പറ്റിയ സാഹചര്യത്തിൽ, നടൻ അഭിനയിക്കുന്ന പുതിയ സിനിമകളുടെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് നിർമ്മാതാക്കളോട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു” എന്നാണ് അന്നത്തെ പ്രസ്താവനയില്‍ പറഞ്ഞത്.

പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു.ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്.

എന്നാല്‍ രായന്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷവും, സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകുന്ന വേളയുമായതിനാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ധനുഷ് മുന്‍ കൈ എടുക്കുകയായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധനുഷ് താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്നും തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു.ഈ വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കളുടെ സംഘടന നീക്കിയത്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...