ട്രംപിനെയും കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാത്തോലിക്ക വിഭാഗം വോട്ടര്‍മാര്‍ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം.

ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാര്‍ഥികള്‍. ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക എന്നാണ് മാര്‍പാപ്പ പറഞ്ഞത്.

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താന്‍ നയം സ്വീകരിച്ചതിനാണ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

ഏഷ്യയിലുടനീളമുള്ള യാത്ര കഴിഞ്ഞ് സിംഗപ്പൂരില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള വിമാനയാത്രയിക്കിടെയാണ് മാര്‍പാപ്പ മാധ്യമങ്ങളോട് സംസാരിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താന്‍ ശ്രമിക്കുക, അവരെ വളരാന്‍ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം മഹാപാപമാണ്.

ബൈബിളിലെ കാലഘട്ടം മുതല്‍ കുടിയേറ്റം ഒരു മൗലികാവകാശമാണ്. അനാഥനെയും വിധവയെയും അപരിചിതനെയും പരിപാലിക്കാന്‍ ജനത ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.

അതുപോലെ തന്നെ ഒരു കുഞ്ഞിനെ അമ്മയുടെ ഉദരത്തില്‍ വെച്ച് ഇല്ലാതാക്കുന്നത് കൊലപാതകമാണ്. ഇരുവരും ജീവിതത്തിന് എതിരാണ്. ഇതില്‍ ആരാണ് ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക.

കമലയാണോ ട്രംപാണോ തിന്മ കുറച്ച് ചെയ്തത് എന്നറിയില്ലയെന്ന് മാര്‍പാപ്പ പറഞ്ഞു. എല്ലാവരും ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...