കാസർകോഡ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു മരിച്ച മൂന്നു സ്ത്രീകളുടെയും മൃതദേഹം കോട്ടയത്ത് എത്തിച്ചു

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി എത്തിച്ച മൃതദേഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ട്രെയിനിടിച്ച് മൂന്നു പേരും മരിച്ചത് . പോലീസ് നടപടികളെല്ലാം പൂർത്തിയാക്കി രാത്രിയിൽ തന്നെ മൂന്നു മൃതദേഹങ്ങളും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു .ഇന്ന് വെളുപ്പിന് നാലു മണിക്ക് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് വൈകുന്നേരം മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു .
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും,
ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മൃതദേഹം കൊണ്ടുവന്ന ആശുപത്രി പരിസരത്ത് എത്തിയിരുന്നു .
അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിന്റെ ഭർത്താവ് യുക്കെ യിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസ് നാലു മണിയോടുകൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തി

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...