ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി മരണം

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) മരിച്ചു.

തിരുവോണ ദിവസം വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്.

ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു. മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.
അപകടത്തെ തുടർന്ന് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...